എടിഎമ്മില്‍ സ്‌കിമ്മര്‍ സ്ഥാപിച്ച സംഭവം: 3 പേര്‍ അറസ്റ്റില്‍

ചെന്നൈ: എടിഎമ്മില്‍ പിന്‍ നമ്പറുള്‍പ്പെടെയുള്ള കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന സ്‌കിമ്മര്‍ സ്ഥാപിച്ച സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍. അല്ലാബക്ഷ്, അബ്ബാസ് അലി, അഹമദ് എന്നിവരെയാണു ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 16നാണു അയനാവരത്തെ എടിഎമ്മില്‍ നിന്നു സ്‌കിമ്മര്‍ കണ്ടെത്തിയത്.

നഗരത്തിലെ ഒളിവിടത്തില്‍ വച്ചാണു ഇവരെ പിടികൂടിയത്. പിന്നീട് എഗ്മൂറിലെ പഴയ പൊലീസ് കമ്മിഷണര്‍ ഓഫിസിലെത്തിച്ചു ചോദ്യം ചെയ്തു.

ചെന്നൈയ്ക്കു മുന്‍പ് സംഘം തിരുവള്ളൂരിലെ കവരപ്പേട്ടിലെ എടിഎമ്മില്‍ സ്‌കിമ്മര്‍ ഘടിപ്പിച്ചിട്ടുണ്ട്. അവിടെ നിന്നു ലഭിച്ച ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചു 10 ലക്ഷം രൂപ മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചു.

Top