എടിഎം തട്ടിപ്പുകള്‍ വ്യാപകം; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എസ്ബിഐ

തിരുവനന്തപുരം: എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ നിയന്ത്രമങ്ങള്‍ ഏര്‍പ്പെടുത്തി എസ്ബിഐ.

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയങ്ങള്‍ക്ക് സമയനിയന്ത്രണമാണ് എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറും ലഭ്യമാക്കിയിരുന്ന സേവനങ്ങള്‍ ഇനി രാത്രി 11 മുതല്‍ രാവിലെ 6മണിവരെ ലഭിക്കില്ല.

എടിഎം വഴി വേറെ അക്കൗണ്ടിലേക്കോ കാര്‍ഡിലേക്കോ 40,000 രൂപവരെ കൈമാറാന്‍ സൗകര്യമുണ്ടായിരുന്നു. വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി ലഭിച്ചതോടെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. തുടര്‍ന്നാണ് രാത്രി 11 മുതല്‍ രാവിലെ ആറുവരെ സൗകര്യം പൂര്‍ണമായി നിര്‍ത്തിയത്.

എസ്ബിഐ ഐടി വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് സിക്ക പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലറിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

Top