കൊരട്ടിയ്ക്കു പുറമെ ഇരുമ്പനത്തും എടിഎം കവര്‍ച്ച; 25 ലക്ഷം നഷ്ടമായി

കൊരട്ടി: കൊരട്ടിയ്ക്കു പുറമെ തൃപ്പൂണിത്തുറ ഇരുമ്പനത്തും എടിഎം കവര്‍ച്ച നടന്നു. എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയോളമാണ് നഷ്ടമായിരിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

കൊരട്ടിയിലും രാവിലെ എടിഎം കൗണ്ടര്‍ കുത്തി തുറന്ന് പത്ത് ലക്ഷം രുപ കവര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. കൊരട്ടി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഇരുമ്പനത്തും കൊരട്ടിയിലും പുറമെ കൊച്ചിയില്‍ മറ്റ് ചില സ്ഥലങ്ങളിലും എടിഎം കവര്‍ച്ചയ്ക്കുള്ള ശ്രമം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Top