എടിഎം കവര്‍ച്ച; പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമെന്ന സൂചന നല്‍കി പൊലീസ്

കൊച്ചി: കൊച്ചിയിലും തൃശൂരിലുമുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമെന്ന സൂചന നല്‍കി പൊലീസ്.
അര്‍ധരാത്രി 12 മണിയ്ക്കു ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നത്. ഇരുമ്പനത്തു നിന്നും പണം കവര്‍ന്ന സംഘം പുലര്‍ച്ചെയോടെ ചാലക്കുടിക്ക് സമീപം കൊരട്ടിയില്‍ എത്തി അവിടെയും കവര്‍ച്ച നടത്തുകയായിരുന്നു.

പ്രൊഫഷണല്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് വ്യക്തമാകുന്ന നിരവധി സൂചനകള്‍ പൊലീസിന് ലഭിച്ചു. എടിഎം മെഷീനുകള്‍ ഏത് രീതിയില്‍ തകര്‍ത്താല്‍ പണം ലഭിക്കുമെന്ന് സംഘത്തിന് വ്യക്തമായി അറിയാമായിരുന്നു. ദീര്‍ഘകാലത്തെ ആസൂത്രണത്തിന് ശേഷമാകും സംഘം കവര്‍ച്ച നടത്തിയിരിക്കുന്നതെന്നും കാവല്‍ക്കാരനില്ലാത്ത എടിഎമ്മുകളാണ് കവര്‍ച്ചയ്ക്ക് തെരഞ്ഞെടുത്തതെന്നും പൊലീസ് വ്യക്തമാക്കുന്നു.

കൊരട്ടിയിലും ഇരുമ്പനത്തുമുള്ള എടിഎമ്മുകളില്‍ നിന്ന് 35 ലക്ഷം രുപയോളമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

Top