ന്യൂഡല്‍ഹി: എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. എടിഎമ്മില്‍നിന്നു ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയായ 24,000 രൂപ ഇനി ഒറ്റയടിക്കു പിന്‍വലിക്കാന്‍ കഴിയും.
ബുധനാഴ്ച മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍വരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. എടിഎം നിയന്ത്രണം പിന്‍വലിച്ചെങ്കിലും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല.
നിലവില്‍ 10,000 രൂപയാണ് ഒരാള്‍ക്ക് ദിവസം പിന്‍വലിക്കാന്‍ പറ്റുന്നത്. നേരത്തെ 4,500, 2000 എന്നിങ്ങനെയായിരുന്നു പിന്‍വലിക്കാവുന്ന തുകയുടെ അളവ്.