എടിഎം തട്ടിപ്പ്: തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടു

ATM

തിരുവനന്തപുരം: എടിഎം തട്ടിപ്പിലൂടെ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പണം നഷ്ടപ്പെട്ടതായി പരാതി. വെള്ളിയാഴ്ചയാണ് പണം നഷ്ടമായത്. 10000രൂപ പിന്‍വലിച്ചതിന്റെ സന്ദേശം മൊബൈല്‍ ഫോണില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥ സംഭവം അറിയുന്നത്.

തിരുവനന്തപുരത്ത് സിവില്‍ സപ്ലൈസ് വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥയുടെ അക്കൗണ്ടില്‍ നിന്നാണ് പണം അപഹരിക്കപ്പെട്ടത്. പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top