കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അത്ലറ്റികോ മാഡ്രിഡ് സെമിയില്‍

മാഡ്രിഡ്: എതിരില്ലാത്ത ഒരു ഗോളിന് സെവിയ്യയെ പരാജയപ്പെടുത്തി കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അത്ലറ്റികോ മാഡ്രിഡ് സെമിയില്‍. 79-ാം മിനിറ്റില്‍ മെംഫിസ് ഡീപേയുടെ ഏക ഗോളിലാണ് അത്ലറ്റികോ മാഡ്രിഡിനെ വിജയത്തിലേക്ക് നയിച്ചത്.

സെവിയ്യയ്‌ക്കെതിരായ മത്സരങ്ങള്‍ പ്രയാസമേറിയതാണെന്ന് അത്ലറ്റികോ പരിശീലകന്‍ ഡീഗോ സിമിയോണി പറഞ്ഞു. അവര്‍ക്ക് മികച്ച പ്രതിരോധ നിരയുണ്ട്. ഇപ്പോള്‍ നേടിയ വിജയം അത്ലറ്റികോ സംഘത്തിന് ആത്മവിശ്വാസം നല്‍കുന്നതായും സിമിയോണി വ്യക്തമാക്കി. തോല്‍വിയില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നാണ് സെവിയ്യ മാനേജര്‍ ക്വിക്ക് സാഞ്ചസ് ഫ്‌ലോറസ് പ്രതികരിച്ചത്. ഈ പരാജയം നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ വരും മത്സരങ്ങളില്‍ സെവിയ്യ തിരിച്ചുവരുമെന്നും ഫ്‌ലോറസ് വ്യക്തമാക്കി.

Top