ഭാര്യയുടെ അർപ്പണബോധത്തിനു മുന്നിൽ തലകുനിച്ച് അറ്റ് ലസ് രാമചന്ദ്രന്‍ . .

Atlas Ramachandran

ഭാര്യയുടെ ആത്മവിശ്വാസവും കരുത്തുറ്റ മനസ്സുമാണ് തനിക്ക് ആശ്വാസവും ഒടുവില്‍ ജയില്‍ മോചനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതുമെന്ന് അറ്റ് ലസ് രാമചന്ദ്രന്‍.

കൈരളി പീപ്പിള്‍ ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസിനു നല്‍കിയ അഭിമുഖത്തിലാണ് രാമചന്ദ്രന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്റെ ബലം എന്റെ ഭാര്യയായിരുന്നു എന്ന് അദ്ദേഹം നെടുവീര്‍പ്പിട്ടു.

അറ്റ്‌ലസ് രാമചന്ദ്രനെ പുറത്തിറക്കുന്നതിനായി വ്യവസായ പ്രമുഖര്‍ മുതല്‍ മന്ത്രിമാരും രാഷ്ട്രിയ നേതാക്കളേയും ഉള്‍പ്പെടെ കാണാനും അപേക്ഷിക്കാനും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രനാണ് മുന്നിലുണ്ടായിരുന്നത്.

കടക്കാരെ പറഞ്ഞ് നിര്‍ത്താനും സ്ഥാപനങ്ങള്‍ വില്‍പ്പന നടത്താനും എല്ലാം അവര്‍ പ്രായം വകവയ്ക്കാതെ ഓടി നടന്നു. മുന്‍പ് നിറചിരിയോടെ സ്വീകരിച്ച കൈകള്‍ വെറും കയ്യോടെ മടക്കി അയച്ചപ്പോഴും അവര്‍ കരഞ്ഞില്ല. ജയിലില്‍ കിടന്ന ഭര്‍ത്താവിന് ധൈര്യം കൊടുത്ത് വീണ്ടും ശ്രമങ്ങള്‍ നടത്തി. അതിനൊടുവിലാണ് ഇപ്പോള്‍ രാമചന്ദ്രന് മോചനം സാധ്യമായിരിക്കുന്നത്.

ജനങ്ങള്‍, ജന കോടികള്‍ അവര്‍ക്കിടയിലായിരുന്നു താന്‍ അന്നു വരെയും ജീവിച്ചത്. എന്നാല്‍ പെട്ടന്നൊരു ദിവസം എല്ലാം മാറി മറിഞ്ഞു.
ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു. അപ്രതീക്ഷിതമായ ഒരു വനവാസം. ആദ്യ ദിനങ്ങളില്‍ ശൂന്യതയായിരുന്നു അനുഭവപ്പെട്ടത് അറ്റ് ലസ് രാമചന്ദ്രന്‍ പറഞ്ഞു.

എല്ലാം മരവിച്ചതു പോലെ. ചിറകുകള്‍ അരിഞ്ഞു മാറ്റപ്പെട്ടതു പോലെ. പക്ഷേ മനസില്‍ ഒന്നുറപ്പിച്ചു. ചാരത്തില്‍ നിന്നും പറന്നുയരുന്ന ഫീനിക്സ് പക്ഷിയായി തിരിച്ചു വരും.

അവര്‍ക്ക് ശരീരത്തെ മാത്രമാണ് ജയിലിലടക്കാന്‍ കഴിഞ്ഞത്. എന്റെ പ്രതീക്ഷകളെ തളരാത്ത എന്റെ മനസിനെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. രാത്രിയുടെ യാമങ്ങളില്‍ അറിയാതെ മനസ് വിങ്ങുമ്പോള്‍ പോലും പ്രതീക്ഷ എന്നില്‍ നിലനിന്നു.

ജയിലില്‍ വെച്ച് ഏറെ വായിച്ചു.ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി സൂക്ഷിച്ചു. പഴയ അക്ഷരശ്ലോകങ്ങള്‍ ഓര്‍ത്തെടുത്തു. സഹ തടവുകാര്‍ക്ക് ചൊല്ലിക്കൊടുത്തു. ജയിലിലെ സഹ തടവുകാരെ പോലെ ജയില്‍ വസ്ത്രം ധരിച്ച് ജിവിച്ചു.

ഏതു കാലാവസ്ഥയിലും ആ വസ്ത്രം മാത്രം. അതി കഠിനമായ തണുപ്പിലും മറ്റു വസ്ത്രങ്ങളൊന്നുമില്ല. എല്ലാത്തിനെയും അതിജിവിച്ചു. ഒടുവില്‍ ഫീനിക്സ് പക്ഷിയേ പോലെ തിരിച്ചു വരികയാണ് . . ആത്മവിശ്വാസത്തോടെ അറ്റ് ലസ് രാമചന്ദ്രന്‍ പറഞ്ഞു നിര്‍ത്തി.

Top