നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്‌ എഫ്‌സിയെ കീഴടക്കി എടികെ; ഒന്നാം സ്ഥാനത്ത്

ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്‌ എഫ്‌സിയെ കീഴടക്കി എടികെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മറുപടിയില്ലാത്ത 3 ഗോളുകള്‍ക്കാണ് എടികെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്‌ എഫ്‌സിയെ തോല്‍പ്പിച്ചത്.

ഡേവിഡ് വില്യംസ് (11′) റോയ് കൃഷ്ണ (35′, 94′) എന്നിവരാണ് ടീമിനായി ഗോള്‍ നേടിക്കൊടുത്തത്. റോയ് കൃഷ്ണ ഈ സീസണില്‍ 6 ഗോളുകളാണ് നേടിയത്.

നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ തോല്‍വി കൂടിയാണ് ഈ കളി. ഇതോടെ പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണുള്ളത്.

Top