കൊല്‍ക്കത്തയെ കീഴടക്കി ചെന്നൈയിന്റെ പടയോട്ടം, പോയിന്റ് പട്ടികയിലും ഒന്നാമത്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ് സി കീഴടക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ എഫ്.സി ഒന്നാമതെത്തി. സ്വന്തം ഹോം ഗ്രൗണ്ടിലാണ് കൊല്‍ക്കത്ത തോല്‍വിയേറ്റു വാങ്ങിയത്.

കളിയുടെ 44-ാം മിനിട്ടില്‍ മാര്‍ട്ടിന്‍ പാര്‍ട്ടേസാണ് കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ പൊരുതി നോക്കിയെങ്കിലും ചെന്നൈയിന്‍ എഫ്.സിക്ക് ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കളമറിഞ്ഞു കളിച്ച ചെന്നൈയിന്‍ എതിരാളികളുടെ പിഴവുകള്‍ ഗോളാക്കി മാറ്റി.

51-ാം മിനിട്ടില്‍ മലീസണ്‍ ആല്‍വ്‌സും 64ആം മിനിട്ടില്‍ ജേജേ ലാല്‍പേക്കുലയുമാണ് ചെന്നൈയിന് വേണ്ടി ഗോളുകള്‍ നേടിയത്. തുടര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചു വരാന്‍ കൊല്‍ക്കത്ത പൊരുതിയെങ്കിലും വിജയം ചെന്നൈയിനൊപ്പമായിരുന്നു.

Top