എടികെ മോഹന്‍ബഗാന്‍ താരം എഡു ഗാര്‍സ്യയെ സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി

ടികെ മോഹന്‍ബഗാന്‍ താരം എഡു ഗാര്‍സ്യയെ സ്വന്തമാക്കി ഹൈദരാബാദ് എഫ്‌സി. വിവരം ഹൈദരാബാദ് എഫ്‌സി തന്നെ പ്രഖ്യാപിച്ചു. എത്ര വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ക്ലബിലെത്തിയതെന്ന് വ്യക്തമല്ല. മുംബൈ സിറ്റി താരം ബാര്‍തലോമ്യു ഓഗ്ബച്ചെയെയും നേരത്തെ ഹൈദരാബാദ് ടീമിലെത്തിച്ചിരുന്നു.

2017-18 സീസണില്‍ ബെംഗളൂരു എഫ്‌സിക്കായി കളിച്ച ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ 2019-20 സീസണുകളിലാണ് എടികെയിലെത്തിയത്. സീസണില്‍ ഗംഭീര പ്രകടനം നടത്തിയ താരം എടികെയുടെ കിരീടധാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 9 ഗോളുകളും 31കാരനായ താരം നേടി. കഴിഞ്ഞ സീസണില്‍ പരുക്കേറ്റ താരം ആകെ 11 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.

അതേസമയം, കഴിഞ്ഞ സീസണില്‍ മുംബൈ സിറ്റിക്കായി എട്ട് ഗോളുകള്‍ നേടിയ ഓഗ്ബച്ചെ 3 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചു. ലീഗ് ഡബിള്‍ അടിച്ച മുംബൈയുടെ പ്രകടനത്തില്‍ ഓഗ്ബച്ചെ നിര്‍ണായക സ്വധീനമാണ് ചെലുത്തിയത്.

പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന ഓഗ്ബച്ചെ സീനിയര്‍ ടീമില്‍ 60ലധികം തവണ കളിച്ചു. 2018-19 സീസണില്‍ നോര്‍ത്തീസ്റ്റിനായി 12 ഗോളുകളാണ് താരം നേടിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയതാണ് ഓഗ്ബച്ചെ. ടീമിന്റെ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും ഓഗ്ബച്ചെ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്.

 

Top