കിരീടം നേട്ടത്തിന് പിന്നാലെ വീണ്ടും പേര് മാറ്റി എ ടി കെ മോഹന്‍ ബഗാന്‍

മഡ്ഗാവ്: ഐ എസ് എല്ലിൽ എറ്റവും കൂടുതൽ കിരീടം നേടിയ എടികെ മോഹൻ ബഗാൻ വീണ്ടും പേര് മാറുന്നു. അടുത്ത സീസൺ മുതൽ പേരിലെ എ ടി കെ ഉണ്ടാവില്ല. മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് എന്നപേരിലാവും ടീം അറിയപ്പെടുക. അത്‍ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിലാണ് ടീം ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് എടികെ എന്ന പേര് സ്വീകരിച്ചു.

മോഹൻ ബഗാനുമായി ലയിച്ചാണ് എടികെ ബഗാൻ എന്നപേരിലേക്ക് മാറിയത്. ഐപിഎൽ ടീമായ ലഖ്നൗ സൂപ്പർ ജയന്റ്‌സിന്റെ ഉടമസ്ഥാനായ സഞ്ജീവ് ഗോയങ്കയാണ് എടികെ മോഹൻ ബഗാന്റെയും ഉടമസ്ഥൻ. സഞ്ജീവ് ഗോയങ്കയാണ് ടീമിന്റെ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒരു ചെറിയ പ്രഖ്യാപനമുണ്ട്, പക്ഷെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അടുത്ത മാസം മുതല്‍ എടികെ മോഹന്‍ ബഗാന്‍, മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരില്‍ അറിയപ്പെടും. ഐഎസ്എല്‍ കിരീടം നേടുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍ ഈ പ്രഖ്യാപം നടത്താന്‍. കിരീടനേട്ടം പേര് മാറ്റം പ്രഖ്യാപിക്കാനുള്ള ഉചിതമായ സമയമാണിതെന്നും സ‌ഞ്ജീവ് ഗോയങ്ക പറഞ്ഞു.

Top