ആത്മ രാജ്യാന്തര ചലച്ചിത്ര മേളക്ക് ഫെബ്രുവരി 21 ന് കോട്ടയത്ത് തുടക്കമാകും

കോട്ടയം: ആറാമത് ആത്മ രാജ്യാന്തര ചലച്ചിത്ര മേളക്ക് ഫെബ്രുവരി 21 ന് കോട്ടയത്ത് തുടക്കമാകും. അനശ്വര തീയേറ്ററിലാണ് മേള നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഓസ്‌ക്കര്‍ ചിത്രം പാരസൈറ്റാണ് ഉദ്ഘാടന ചിത്രമാകുക. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, സിബി മലയില്‍, ബീനാപോള്‍, എം എല്‍ എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സുരേഷ് കുറുപ്പ്, വി എന്‍ വാസവന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജോഷി ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.

അഞ്ച് ദിവസങ്ങളിലാണ് മേള നടക്കുന്നത്. 15 വിദേശ ചിത്രങ്ങള്‍ അടക്കം 25 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 300 രൂപയാണ് ഡെലിഗേറ്റ് പാസുകള്‍ക്ക് ഈടാക്കുക.

Top