അമേരിക്കന്‍ സ്പ്രിന്റ് ചാമ്പ്യന്‍ ബോബി ജോ മോറോ അന്തരിച്ചു

സാന്‍ബെനിറ്റോ: 1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലെ അമേരിക്കന്‍ സ്പ്രിന്റ് ചാമ്പ്യന്‍ ബോബി ജോ മോറോ അന്തരിച്ചു. 84 വയസ്സായിരുന്നു.

മെല്‍ബണിലെ 100, 200, 4ഃ100 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍ ജേതാവാണ്. റിലേയില്‍ ലോക റെക്കോഡ് പ്രകടനത്തോടെയായിരുന്നു സ്വര്‍ണം നേടിയത്. ബോബി ഓവന്‍സിന് ശേഷം മൂന്ന് സ്വര്‍ണം നേടുന്ന ആദ്യ സ്പ്രിന്ററായിരുന്നു ബോബി. 1936ല്‍ ലോങ് ജംപിലേത് ഉള്‍പ്പെടെ നാല് സ്വര്‍ണമാണ് ബോബി നേടിയത്.

Top