ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്; അത്ലറ്റിക്കോയ്ക്ക് തകര്‍പ്പന്‍ ജയം

മാഡ്രിഡ്: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ യുവന്റസിനെ മലര്‍ത്തിയടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്. അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അത്ലറ്റിക്കോയുടെ ജയം.

പോര്‍ച്ചുഗീസ് കൗമാരതാരമായ ഹാവോ ഫെലിക്സിന്റെ ഇരട്ട ഗോളാണ് അത്ലറ്റിക്കോയ്ക്ക് ജയമൊരുക്കിയത്. സമി ഖദീര(29) യുവന്റസിന്റെ ആശ്വാസ ഗോള്‍ നേടി.

Top