സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ താരങ്ങള്‍

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തത്തിന്റെ വിഷമത്തിലാണ് ഭൂരിഭാഗം കായിക താരങ്ങളും. ജില്ലാ കായികമേളയും സംസ്ഥാന കായികമേളയും തമ്മില്‍ വലിയ ഇടവേളകള്‍ ഇല്ലാത്തത് കടുത്ത മാനസിക, ശാരീരിക സമ്മര്‍ദ്ദമാണ് കുട്ടികളില്‍ ഉണ്ടാക്കുന്നത്.

അഭിനന്ദനയുടേതിനു സമാനമാണ് ഭൂരിഭാഗം കായികതാരങ്ങളുടെയും അവസ്ഥ. മതിയായ ഇടവേളകള്‍ ഇല്ലാതെ മത്സരങ്ങള്‍ നടത്തുന്നത് കുട്ടികളോടുള്ള ക്രൂരതയാണെന്ന് മാതാപിതാക്കള്‍. മതിയായ വിശ്രമം ലഭിച്ചില്ലെന്ന കാരണത്താല്‍ സംസ്ഥാന കായികമേളയുടെ മാര്‍ച്ച് പാസ്റ്റില്‍ കോഴിക്കോട് ജില്ല പങ്കെടുക്കാതരുന്നത് വിവാദമായിരുന്നു.

പരുക്കുകള്‍ ഒന്ന് ഭേദമാകാന്‍ പോലും സമയം കിട്ടിയില്ല അഭിനന്ദനക്ക്. അതിനുമുമ്പേ മത്സരത്തിന് ഇറങ്ങേണ്ടി വന്നു. അതിനാല്‍ തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ പോയിട്ട്, ശരാശരി പ്രകടനം പോലും നടത്താനും കഴിഞ്ഞില്ല. 3000 മീറ്റര്‍ നടത്തമത്സരം പൂര്‍ത്തിയായതോടെ കാല് നിലത്തു കുത്താന്‍ പോലും കഴിയാത്ത അവസ്ഥ.

Top