കർഷക സമരത്തിന് പിന്തുണയേകി പഞ്ചാബിലെ കായിക താരങ്ങൾ

ൽഹി : കാർഷിക സമരത്തിന് പിന്തുണയുമായി കായിക താരങ്ങളും രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമ‌ങ്ങൾ പിന്‍വലിച്ചില്ലെങ്കില്‍ ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്നാണ് പഞ്ചാബിലെ കായിക പുരസ്‌കാര ജേതാക്കള്‍ പറയുന്നത്.

ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കര്‍താര്‍സിം​ഗ്, ഒളിംപിക് സ്വര്‍മണമെഡല്‍ ജേതാവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഹോക്കിതാരം ഗുര്‍മൈല്‍ സിം​ഗ്, ഒളിംപിക് ഹോക്കി താരവും അര്‍ജുന അവാര്‍ഡ് ജേതാവ് സജ്ജന്‍ ചീമ, മുന്‍ ഇന്ത്യന്‍ ഹോക്കി കാപ്റ്റന്‍ രാജ്ബിര്‍ കൗര്‍ എന്നിവരടക്കമുള്ള കായിക താരങ്ങളാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തിയത്.150 ല്‍ അധികം പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുമെന്നാണ് കായികതാരങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Top