അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

തൃശൂര്‍: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബി ആരംഭിച്ചു.

പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18നു മുന്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

ഇതിനെതുടര്‍ന്ന്, പദ്ധതി പ്രദേശത്ത് കെഎസ്ഇബി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയും ചെയ്തു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് കെഎസ്ഇബി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു.

മാത്രമല്ല, വനംവകുപ്പിന് നല്‍കാനുള്ള നഷ്ടപരിഹാരം കെഎസ്ഇബി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് വൈദ്യുതമന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

Top