Athirappally project; K Muraleedaran supports Pinarayi

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ച് മുന്‍ വൈദ്യുതി മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ എംഎല്‍എ. പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് മുരളീധരന്‍ പിന്തുണ അറിയിച്ചത്.

കുറച്ചുകാലം വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇതു പറയുന്നത്. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തു വൈദ്യുത പ്രതിസന്ധിയുണ്ടാകും. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിനാവശ്യം. വികസനം തടയുന്നതല്ല പരിസ്ഥിതി സംരക്ഷണമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം പിണറായിയുടെ നിലപാടിന് പിന്തുണ അറിയിച്ച് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറും രംഗത്തെത്തി. സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരിന്റേത് നല്ല തുടക്കമാണെന്ന് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എല്ലാക്കാലത്തും ഒരേ നിലപാടു വേണമെന്നില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

Top