അതിരപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി

തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തിലാണ് പുലിയിറങ്ങിയത്. പ്ലാന്റേഷന്‍ പത്താം ബ്ലോക്കിലാണ് പുലിയിറങ്ങി പശുവിനെ കൊന്നത്.

പുലിയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. വളര്‍ത്തു മൃഗങ്ങളെ പുലി ആക്രമിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരും ആശങ്കയിലാണ്.കഴിഞ്ഞ ദിവസം ഒന്‍പതാം ബ്ലോക്കില്‍ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു.

Top