ആതിരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭര്‍ത്താവിന്റെ പിതാവ്

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ് രംഗത്ത്. കല്ലമ്പനം മുത്താന സുനിത ഭവനില്‍ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ലെന്നും വീട്ടില്‍ ഏതെങ്കിലും രീതിയിലുള്ള തര്‍ക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും ആതിരയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ പറഞ്ഞു.

രണ്ട് കൈകളിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. ഭര്‍ത്താവ് ഈ സമയം ഭര്‍ത്താവിന്റെ അച്ഛനുമായി ആശുപത്രിയില്‍ പോയിരുന്നു. വീട്ടിലെത്തിയ ആതിരയുടെ അമ്മ, ആതിരയെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറി അടച്ചിട്ട നിലയില്‍ കണ്ടത്.

വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്നു യുവതി. കറിക്കത്തി കൊണ്ട് രണ്ട് കൈഞരമ്പുകളും കഴുത്തും മുറിച്ചിരുന്നു. നവംബര്‍ 30 നായിരുന്നു ആതിരയുടെ വിവാഹം. യുവതിയുടെ ഭര്‍ത്താവ് നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.

Top