പുതിയൊരു ഇലക്ട്രിക് സ്‍കൂട്ടറുമായി ഏതർ; ഓഗസ്റ്റിൽ പുറത്തിറക്കും

ബെംഗളൂരു ആസ്ഥാനമായുള്ള ജനപ്രിയ ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഏതർ എനര്‍ജി അതിന്റെ അടുത്ത ഇലക്ട്രിക് സ്‍കൂട്ടർ ഓഗസ്റ്റ് 3 ന് പുറത്തിറക്കും. ഏതർ 450S എന്ന സ്‍കൂട്ടര്‍ ആയിരിക്കും ഇത്. ഏഥർ 450X ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടോൺ ഡൗൺ പതിപ്പായിരിക്കും 450S. 450X നെ അപേക്ഷിച്ച് ഇത് കൂടുതൽ താങ്ങാനാകുന്ന വിലയുള്ളതായിരിക്കും. ഈ ബജറ്റ് ഇലക്ട്രിക് സ്‌കൂട്ടറിന് 1.3 ലക്ഷം രൂപ എക്‌സ് ഷോറൂം വില ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 450X നെ അപേക്ഷിച്ച് ഇതിന് ഒരു ചെറിയ ബാറ്ററി പായ്ക്കായിരിക്കും നല്‍കുക.

ഏഥര്‍ 450S-ന്റെ മുൻകൂർ ഓർഡർ നിലവിൽ തുറന്നിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഏതറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പോയി അത് ചെയ്യാം. 1.29 ലക്ഷം രൂപയാണ് ഇ-സ്കൂട്ടറിന്റെ പ്രാരംഭ വില. ഫുൾ ചാർജിന് 115 കിലോമീറ്ററാണ് 450S-ന് IDC ശ്രേണി. 90 കിലോമിീറ്റര്‍ ആണ് സ്‍കൂട്ടര്‍ കൈവരിക്കാൻ കഴിയുന്ന ഉയർന്ന വേഗത. സെപ്റ്റംബർ മുതൽ സ്‍കൂട്ടറിന്റെ വിതരണം ആരംഭിക്കും.

നിലവിലെ മോഡലിന്റെ അതേ ഷാര്‍പ്പായതും ഒതുക്കമുള്ളതും യുവത്വമുള്ളതുമായ ഡിസൈൻ ആയിരിക്കും ഇത്. ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക്, ബെൽറ്റ് ഡ്രൈവുള്ള ഫ്രണ്ട് ആൻഡ് റിയർ ഡിസ്‍ക് ബ്രേക്ക് എന്നിവയിൽ പോലും മാറ്റമില്ലാതെ തുടരാം. ഏഥര്‍ 450X-നെ അപേക്ഷിച്ച് ഏഥര്‍ 450S-ന് നഷ്‌ടമായ ചില സവിശേഷതകൾ ഉണ്ട്. സ്‌കൂട്ടറിൽ അടിസ്ഥാന ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് കൺസോൾ ഉണ്ടായിരിക്കുമെന്നും ചെറിയ റിയർവ്യൂ മിററുകൾ അവതരിപ്പിക്കുമെന്നും ടീസറുകൾ നിർദ്ദേശിക്കുന്നു. സ്‍കൂട്ടറിൽ വാഗ്ദാനം ചെയ്യുന്ന ബാറ്ററി താരതമ്യേന ചെറുതും 3kWh ബാറ്ററി പാക്കും ആയിരിക്കും.

ഫീച്ചറുകളുടെ കാര്യം വരുമ്പോൾ, സ്‌കൂട്ടർ സ്‌പീഡോ, റേഞ്ച്, റൈഡ് മോഡുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കൂടാതെ ഒരു പുതിയ സ്‌ക്രീൻ എന്നിവയും നൽകും. എന്നിരുന്നാലും, സ്‌ക്രീൻ ടിഎഫ്‍ടി അല്ലെങ്കിൽ എല്‍സിഡി ആയിരിക്കുമോ എന്നത് ഇതുവരെ അറിവായിട്ടില്ല. നിറങ്ങളുടെ കാര്യത്തിൽ, ഇ-സ്കൂട്ടർ സാൾട്ട് ഗ്രീൻ, കോസ്മിക് ബ്ലാക്ക്, സ്‌പേസ് ഗ്രേ, സ്റ്റിൽ വൈറ്റ് എന്നിങ്ങനെ ആകർഷകമായ നാല് നിറങ്ങളിൽ ലഭിക്കും.

ലോഞ്ച് ചെയ്‍തുകഴിഞ്ഞാൽ, അതേ സെഗ്‌മെന്റിലെ ഒല S1 , ടിവിഎസ് ഐക്യൂബ് എസ്, ബജാജ് ചേതക്ക് തുടങ്ങിയ മറ്റ് ഇ-സ്‌കൂട്ടറുകൾ എന്നിവയ്‌ക്ക് ഏഥർ 450S എതിരാളിയാകും . ഇത് ബ്രാൻഡിന്റെ ശ്രേണിയിലേക്കുള്ള മികച്ച ഒരു കൂട്ടിച്ചേർക്കലായിരിക്കും. ഫെയിം 2 സബ്‌സിഡി അടുത്തിടെ വെട്ടിക്കുറച്ചതോടെ , 450X ഇ-സ്‌കൂട്ടർ ലൈനപ്പ് ഉള്‍പ്പെടെ ഇലക്ട്രിക്ക് ടൂവീലര്‍ സെഗ്മെന്‍റ് കൂടുതൽ ചെലവേറിയതാണ്. അതുകൊണ്ടുതന്നെ കൂടുതൽ താങ്ങാനാവുന്ന 450S അവതരിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നീക്കം ശ്രദ്ധേയവുമാണ്.

Top