ആതര്‍ എനര്‍ജി മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ 450 അപെക്സിന്റെ ബുക്കിംഗ് ആരംഭിച്ചു

ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയായ ആതര്‍ എനര്‍ജി തങ്ങളുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ 450 അപെക്സിന്റെ ബുക്കിംഗ് ആരംഭിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് കമ്പനി ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 2500 രൂപ ടോക്കണ്‍ പണം നല്‍കി ബുക്ക് ചെയ്യാം. ബുക്കിംഗ് ആരംഭിച്ചതിന് ശേഷം, കമ്പനി ഉടന്‍ തന്നെ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇതിന്റെ ഡെലിവറി 2024 മാര്‍ച്ചില്‍ ആരംഭിക്കും. അതിന്റെ നേരിട്ടുള്ള മത്സരം ഒല S1 പ്രോയുമായിട്ടായിരിക്കും.

അതേസമയം 450 അപെക്സിന് പുറമെ, അടുത്ത വര്‍ഷത്തേക്ക് മറ്റൊരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിലും ഏഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നിലവിലെ മോഡലുകളേക്കാള്‍ താങ്ങാനാവുന്നതായിരിക്കും. എന്നാല്‍, അതേക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല. ഈ ഇ-സ്‌കൂട്ടര്‍ 450X പോലെ ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ റേഞ്ച് നല്‍കും. എന്നാല്‍ കുറഞ്ഞ വില കാരണം ഇതിന് പ്രകടനവും സവിശേഷതകളും കുറവാണ്.

പുതിയ ഇ-സ്‌കൂട്ടറിനെക്കുറിച്ചുള്ള സുപ്രധാന വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു. സ്‌കൂട്ടറിന്റെ പ്രതീക്ഷിക്കുന്ന വിലകളെ കുറിച്ച് ഒരു വിവരവുമില്ല. എന്നാല്‍ നിലവിലുള്ള ഏതര്‍ 450X 1.26 ലക്ഷം മുതല്‍ 1.29 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. പുതിയ 450X അപെക്സ് അതിന്റെ ഇ-സ്‌കൂട്ടറുകളുടെ നിരയില്‍ നിലവിലുള്ള 450X-ന് മുകളിലായിരിക്കും. അതിനാല്‍, വരാനിരിക്കുന്ന 450X അപെക്സിന് അതിനേക്കാള്‍ ഉയര്‍ന്ന വിലയുണ്ടാകും. 450 സീരീസില്‍ എത്തുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് എക്കാലത്തെയും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമെന്ന് കമ്പനി പറയുന്നു. ഈ സ്‌കൂട്ടര്‍ 450 സീരീസിന്റെ മുകളിലായിരിക്കും. ഏതര്‍ 450 അപെക്‌സ് എന്നായിരിക്കും ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര്. അതേസമയം ആതര്‍ എനര്‍ജി വരാനിരിക്കുന്ന 450 അപെക്സിന്റെ ഒന്നിലധികം ടീസറുകള്‍ പങ്കിട്ടു.

Top