ആവശ്യക്കാര്‍ കുറഞ്ഞു; ആതര്‍ 340യുടെ ഉല്‍പ്പാദനം കമ്പനി അവസാനിപ്പിച്ചു

മുംബൈ: ബാംഗ്ലൂർ ആസ്ഥാനമായ ആതര്‍ എനര്‍ജിയുടെ എന്‍ട്രി ലെവല്‍ സ്‌കൂട്ടറായ ആതര്‍ 340യുടെ നിര്‍മാണം നിര്‍ത്തിയതായി കമ്പനി അറിയിച്ചു. ആതര്‍ 450യെ അപേക്ഷിച്ച് ആതര്‍ 340ക്ക്‌ ആവശ്യക്കാര്‍ കുറവാണെന്നതതാണ് കമ്പനിയുടെ തീരുമാനത്തിന് പിന്നില്‍. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ആതര്‍ 340 യെ ഒഴിവാക്കിയിട്ടുണ്ട്.

‘ഞങ്ങളുടെ ഉപഭോക്താക്കളില്‍ 99% പേരും ആതര്‍ 450 ആണ് ഇഷ്ടപ്പെടുന്നത്. അതിനാല്‍ ഞങ്ങള്‍ ആതര്‍ 340യോട്‌ വിട പറയുന്നു. ആളുകള്‍ മികച്ച അനുഭവം ആഗ്രഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ഇപ്പോള്‍ ഞങ്ങളുടെ എല്ലാ ശ്രമവും ആതര്‍ 450 ലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ്.’എന്നാണ് ആതര്‍ എനര്‍ജി കമ്പനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Top