‘കുരുതി ആട്ടം’; നടന്‍ അതര്‍വയുടെ പുതിയ ചിത്രത്തിന് പേരിട്ടു

atharva

തര്‍വയെ നായകനാക്കി ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. കുരുതി ആട്ടം എന്നാണ് ചിത്രത്തിന്റെ പേര്. മധുരയിലെ കഥ പറയുന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. റോക് ഫോര്‍ട്ട് എന്റര്‍ടെയ്ന്‍മെന്റും ബിഗ് പ്രിന്റ് പിക്‌ചേഴ്‌സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതര്‍വയുടെ രണ്ട് ചിത്രങ്ങളാണ് റിലീസിനിരിക്കുന്നത്. സംവിധായകന്‍ ആര്‍ കണ്ണന്റെ ബൂമെറാങ്ങും ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ ഇമൈക്ക നൊടികളും. നയന്‍താരയാണ് ഇമൈക്ക നൊടികളില്‍ പ്രധാന വേഷത്തിലെത്തുന്നത്.

Top