കോവിഡ് ബാധിച്ച് യുഎസില്‍ രണ്ട് മലയാളികള്‍ മരിച്ചു

ന്യൂയോര്‍ക്ക് കോവിഡ് ബാധിച്ച് യുഎസില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43) ന്യൂയോര്‍ക്കിലും എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍ (85) ന്യൂജഴ്‌സിയിലുമാണ് മരിച്ചത്.

തോമസ് ഡേവിഡ് ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. മാര്‍ച്ച് 23-നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയിലേറേയായി തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

യുഎസില്‍ 1,88,578 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതിനോടകം 4055 പേര്‍ഇവിടെ മരണപ്പെടുകയും ചെയ്തു. ന്യൂയോര്‍ക്കിലാണ് കൊവിഡ് ബാധിച്ച് ഏറ്റവും കുടുതല്‍ പേര്‍ മരണപ്പെട്ടിരിക്കുന്നത്. 1714 പേരാണ് ഇവിടെ മരിച്ചത്.ന്യൂജഴ്‌സിയില്‍ 274 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Top