കരിപ്പൂര്‍: വിമാന ഇന്ധനമായ എ.ടി.എഫിന്റെ വിലയിടിവ് നേട്ടമാക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. മുന്‍വര്‍ഷത്തേക്കാള്‍ 26 ശതമാനം വരെയാണ് വിമാന ഇന്ധനത്തിന് വിലകുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ വ്യോമയാനരംഗം കൂടുതല്‍ മത്സരക്ഷമമാവുമെന്ന് ഉറപ്പായി.
മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനംവരെ കുറഞ്ഞ നിരക്കായിരിക്കും ഈവര്‍ഷം കമ്പനികള്‍ ഈടാക്കുക. മിക്ക വിമാനക്കമ്പനികളും നിരക്കുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചുകഴിഞ്ഞു. ഡല്‍ഹി, മുംബൈ സെക്ടറില്‍ 3858 രൂപയാണ് മുന്‍കൂട്ടിയുള്ള ബുക്കിങ്ങിന് വിമാനക്കമ്പനികള്‍ ഓഫര്‍ നല്‍കുന്നത്.
മുന്‍വര്‍ഷം ഇത് 6000 രൂപയായിരുന്നു. 7000 രൂപയുണ്ടായിരുന്ന ഡല്‍ഹികൊല്‍ക്കത്ത ടിക്കറ്റിന് 5311 രൂപയാക്കി. ഇപ്പോള്‍ ഒരുലിറ്റര്‍ എ.ടി.എഫിന് 44.3 രൂപയാണ് വില. മുന്‍വര്‍ഷം ഇത് 59.9 രൂപയായിരുന്നു. കുറവ് 26 ശതമാനം.
ഇതിനുപുറമെ വിസ്താ എയര്‍, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളുടെ കടന്നുവരവും പുതിയ നിരക്കുയുദ്ധത്തിന് കാരണമാവും. 4,00,000 യാത്രക്കാരെയാണ് ഈ വര്‍ഷം ഇന്ത്യവ്യോമയാനമേഖല പ്രതീക്ഷിക്കുന്നത്.


