മോണക്കോ താരം തോമസ് ലമാറിനെ സ്വന്തമാക്കാന്‍ അത്‌ലറ്റികോ മാഡ്രിഡ്

thomas-lemar

സ്‌പെയിന്‍: മോണക്കോ താരം തോമസ് ലമാറിനെ സ്വന്തമാക്കാന്‍ അത്‌ലറ്റികോ മാഡ്രിഡ് കരാറിലെത്തി. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ടീമുകളും ധാരണയില്‍ എത്തിയ കാര്യം അത്‌ലറ്റികോ മാഡ്രിഡ് തന്നെയാണ് പുറത്ത് വിട്ടത്.

ഇതോടെ 22 വയസുകാരനായ ലമാര്‍ ലോകകപ്പിന് ശേഷം സിമയോണിയുടെ ടീമില്‍ ചേരും. എങ്കിലും നിലവിലെ കരാര്‍ പ്രകാരം ലമാറിന് കരാറില്‍ നിന്ന് പിന്മാറാന്‍ അവസരമുണ്ട്.

Top