അടൽ പെൻഷൻ യോജന; ഡിസംബര്‍ വരെയുള്ള മൊത്തം വരിക്കാർ 2.75 കോടി

സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജനയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ ചേര്‍ന്നത് 52 ലക്ഷം പേര്‍. ഡിസംബര്‍ അവസാനം വരെയുള്ള കണക്കുപ്രകാരം മൊത്തം വരിക്കാരുടെ എണ്ണം 2.75 കോടി പേരായി. എസ്ബിഐ വഴി പുതിയതായി ചേര്‍ന്നവര്‍ മാത്രം 15 ലക്ഷത്തോളം വരും. 2015 ൽ അവതരിപ്പിച്ച പദ്ധതിയ്ക്ക് കീഴിൽ, 18 മുതൽ 40 വയസ്സിന് താഴെയുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

പ്രതിമാസം 1000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ഉറപ്പുവരുത്തുന്നതാണ് അടല്‍ പെന്‍ഷന്‍ യോജന. പ്രതിമാസം അടയ്ക്കുന്ന തുകയ്ക്കനുസരിച്ചാണ് 60വയസ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുക.

Top