മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‍പെയ്‍യുടെ ജീവിതം അഭ്രപാളികളിലേയ്ക്ക്

ന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയ്യുടെ ജീവിതം അഭ്രപാളികളിലേയ്ക്ക്. ഉല്ലേക് എന്‍പി എഴുതിയ ‘ദ അണ്‍ടോള്‍ഡ് വാജ്പെയ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. എന്നാല്‍ വാജ്‌പെയ് ആയി അഭിനയിക്കുന്നത് ആരാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

‘ദ അണ്‍ടോള്‍ഡ് വാജ്പെയ്’ സിനിമയാക്കുന്നതിനുള്ള പകര്‍പ്പാവകാശം അമാശ് ഫിലിംസിന്റെ ശിവ ശര്‍മ്മ സ്വന്തമാക്കി. വാജ്‌പെയുടെ കുട്ടിക്കാലം, കോളേജ് ജീവിതം, രാഷ്ട്രീയ ജീവിതം, പ്രധാനമന്ത്രിയായിട്ടുള്ള കാലം തുടങ്ങിയവ ചിത്രത്തിലുണ്ടാകും.

പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടല്‍ ബിഹാരി വാജ്‌പേയ്. 2018 ഓഗസ്റ്റ് 16നായിരുന്നു വാജ്പെയ് അന്തരിച്ചത്.

Top