വാജ്‌പേയുടെ സ്മരണയില്‍ സദ്ഭരണ ദിനം ആചരിച്ചു; വെങ്കല പ്രതിമ മോദി അനാച്ഛാദനം ചെയ്യും

ഡല്‍ഹി: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എ.ബി വാജ്‌പേയുടെ സ്മരണയില്‍ സദ്ഭരണ ദിനം ആചരിച്ച് മോദി സര്‍ക്കാര്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത്ഷാ , സ്പീക്കര്‍ ഓം ബിര്‍ല തുടങ്ങിയവര്‍ അടല്‍ സ്മൃതി മണ്ഡപമായ സാദേവ് അടലിലെത്തി പുഷ്പാര്‍ച്ചന നടത്തി.

വാജ്‌പേയിയുടെ 96ാം ജന്‍മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റായ ലോക്ഭവന് മുന്നില്‍ നിര്‍മ്മിച്ച വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ എന്നിവരും പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടും. വാജ്‌പേയുടെ പേരില്‍ സ്ഥാപിക്കാനൊരുങ്ങുന്ന മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്‌പേയി, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.

ഒരു രാജ്യതന്ത്രജ്ഞ മാത്രമല്ല കവിയും വാഗ്മിയും പത്രപ്രവര്‍ത്തകനുമായിരുന്നു വാജ്‌പേയി. രാഷ്ട്രത്തിനും പൊതുപ്രവര്‍ത്തനത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അവിവാഹിതനായിരുന്നു.

Top