എല്ലാ പൗരന്‍മാരും സന്തോഷത്തോടെ ഇരിക്കട്ടെ; ശ്ലോകം ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി

ല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം എന്ന മന്ത്രം തന്നെയാണ് തന്റെ സര്‍ക്കാരിന്റെ മന്ത്രമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് നഗരത്തില്‍ സാമാജിക് അധികാരിത ശിവിറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍ക്കാരിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ ഒരു പ്രാര്‍ത്ഥനയും അദ്ദേഹം പാടി.

‘എല്ലാ വ്യക്തികള്‍ക്കും ഗുണം ലഭിക്കുന്ന, നീതി ലഭിക്കുമെന്ന് ഉറപ്പാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. ഈ ചിന്തയാണ് എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം എന്ന മന്ത്രത്തിലമുള്ളത്’, പ്രധാനമന്ത്രി പറഞ്ഞു. ഈ ചിന്തയോടെയാണ് ഞങ്ങളുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും ജീവിതത്തിന് ഗുണം ലഭിക്കുന്ന തരത്തിലാണ് ഇത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ ശ്ലോകം സര്‍ക്കാരിന്റെ ഉത്തരവാദിത്വങ്ങള്‍ വിശദമാക്കുന്നു. ഇതിന് അവസാനം ലോകാ സമസ്താ സുഖിനോ ഭവന്തുഃ എന്നാണ്. അതിനര്‍ത്ഥം ലോകത്തിലെ എല്ലാവരും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും, ഓരോ പൗരന്‍മാരും സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ്’, മോദി പറഞ്ഞു.

അംഗപരിമിതര്‍ക്ക് സഹായങ്ങള്‍ നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ സംസാരിച്ചത്. 26000ഓളം പേര്‍ക്കാണ് സഹായത്തിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തത്. രാജ്യത്തെ 130 കോടി ജനങ്ങളെ സേവിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് തങ്ങളുടെ മന്ത്രമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പോലെ ആത്മാര്‍ത്ഥതയില്‍ മുന്‍പൊരു സര്‍ക്കാരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Top