കാത്തിരിപ്പിനൊടുവിൽ പത്താൻ തുടങ്ങി

കാത്തിരുപ്പുകൾക്കൊടുവിൽ ഷാരൂഖ് ഖാൻ ചിത്രം പത്താന്റെ ഷൂട്ടിംഗ് ആരംഭിച്ചു. രണ്ട് വർഷമായി പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോകുകയായിരുന്നു. സിദ്ധാർഥ് ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിൽ ഇത് വരെ കാണാത്ത സ്റ്റൈലിഷ് കിങ് ഖാന്റെ അവതാരം കാണാൻ സാധിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

ദീപിക പാദുകോൺ ആണ് സിനിമയിലെ നായിക. ജോൺ എബ്രഹാമും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം സൽമാൻ ഖാനും അതിഥി താരമായി സിനിമയിൽ എത്തും.

Top