സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിക്ക് അവസാനം, ഖത്തർ സൗദി അതിർത്തി തുറന്നു

സൗദി : സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറന്നു. ഇതോടെ മൂന്നര വർഷമായി സൗദി തുടരുന്ന നയതന്ത്ര പ്രതിസന്ധിയാണ് അവസാനിക്കുന്നത്. കര- വ്യോമ-നാവിക അതിർത്തികളാണ് തുറന്നത്. ജിസിസി ഉച്ചകോടി സൗദി അറേബ്യയിൽ ചേരാനിരിക്കെയാണ് തീരുമാനം.

കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്. അതിർത്തി തുറക്കുന്നതിലൂടെ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ഉപരോധം തീരുമെന്നാണ് കരുതുന്നത്.

Top