വിമർശനങ്ങൾക്കൊടുവിൽ കാളിദാസ് ചിത്രം ‘ഒരു പക്കാ കഥൈ ‘ ഉടൻ തിയേറ്ററുകളിൽ എത്തും

കാളിദാസ് ജയറാം നായകനാകുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ഒരു പക്കാ കഥൈ.

ഈ ചിത്രത്തിന് സെൻസർ ബോർഡിൽ നിന്ന് ഒരുപാട് വിമർശങ്ങൾ ലഭിച്ചിരുന്നു.

ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘ഇന്റർ കോഴ്സ് ‘ എന്ന വാക്ക് മാറ്റണമെന്നായിരുന്നു ബോർഡിന്റെ വാദം.

ഇത് നിർമ്മാതാക്കൾ കർശനമായി എതിർത്തിരുന്നു.ബാലാജി തറനേതരനാണ് ചിത്രം സംവിധാനം ചെയ്‌യുന്നത്.

മാസങ്ങളായുള്ള പോരാട്ടത്തിന് ശേഷം ചിത്രത്തിന് ‘യൂ’ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. നീക്കണമെന്ന് ബോർഡ് ആവിശ്യപെട്ട വാക്ക് ചിത്രത്തിൽ നിലനിർത്തിയിട്ടുണ്ട്.

ഒരു പാക്കേ കഥൈയിൽ കാളിദാസ് ജയറാം, മേഘ ആകാശ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

പി വി ചന്ദ്രമൗലി, ജീവാ രവി, ലക്ഷ്മി പ്രിയ മേനോൻ, മീന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

വാസൻസ് വിഷ്വൽ വെഞ്ചേഴ്സിന്റെ ബാനറിൽ കെ.എസ് ശ്രീനിവാസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

Top