മികച്ച ബോക്‌സോഫീസ് കളക്ഷനുമായി അക്ഷയ് കുമാര്‍ ചിത്രം ‘ടൊയിലറ്റ് ഏക് പ്രേം കഥ’

ടൊയിലറ്റ് ഏക് പ്രേം കഥ മികച്ച ബോക്‌സോഫീസ് കളക്ഷന്‍ നേടി മുന്നേറുന്നു.

ഈ വര്‍ഷത്തിലെ തന്നെ മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ് ടൊയിലറ്റ് ഏക് പ്രേം കഥ. ചിത്രം ആദ്യ ദിവസം നേടിയത് 13.10 കോടി രുപയാണ്.

അടുത്ത ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷന്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അക്ഷയ് കുമാര്‍, ഭൂമി പാണ്ഡി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ടൊയിലറ്റ് ഏക് പ്രേം കഥ സംവിധാനം ചെയ്തിരിക്കുന്നത് നാരായണ്‍ സിംഗാണ്.

കോമഡി എന്റര്‍ടെയ്‌നര്‍ കൂടിയായ ചിത്രത്തില്‍ അനുപം ഖേര്‍, സന ഖാന്‍, ദിവ്യേന്ദു ശര്‍മ്മ എന്നിവരും അണി നിരക്കുന്നു.

Top