‘അറ്റ്’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; അങ്ങേയറ്റം വ്യത്യസ്തത പുലര്‍ത്തുന്ന ടെക്നോ ത്രില്ലര്‍

ലയാള സിനിമയില്‍ എഡിറ്റിംഗ് രംഗത്തെ ഏറ്റവും പ്രമുഖ വ്യക്തിത്വമായ ഡോണ്‍മാക്സ് ഒരുക്കുന്ന ‘അറ്റ്’ എന്ന സിനിമയുടെ ഔദ്യോഗിക ടീസര്‍ പുറത്തിറങ്ങി.

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകന്‍ പുതുമുഖം ആകാശ് സെന്‍ ആണ് ചിത്രത്തില്‍ നായകന്‍ . ഇന്റര്‍നെറ്റ് ലോകത്തെ ചതികുഴികളും ഡാര്‍ക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ നെറ്റ്ര്‍വർക്കുകളും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഹൈ ടെക്ക് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോണ്‍മാക്സ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അറ്റ്.

ഷാജു ശ്രീധര്‍, ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക്ക്‌ വെബ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്. ‘അറ്റ്’ ന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവിചന്ദ്രന്‍ ആണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഇഷാന്‍ ദേവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും ആണ്.

Top