ഹൈദരാബാദില്‍ കനത്ത മഴയില്‍ മൂന്ന് പേര്‍ മരിച്ചു, വ്യാപക നാശനഷ്ടം

ഹൈദരാബാദ്: ഹൈദരാബാദില്‍ കനത്ത മഴയില്‍ മൂന്ന് പേര്‍ മരിച്ചു.

രണ്ടു പേര്‍ ചുവര്‍ ഇടിഞ്ഞു വീണും മറ്റൊരാള്‍ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്.

പ്രദേശത്ത് വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. മഴയില്‍ സാധാരണ ജീവിതം താറുമാറായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Top