സുമിയില്‍ ബോംബ് ആക്രമണത്തില്‍ ഒന്‍പതു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കീവ്: യൂക്രൈന്‍ നഗരമായ സുമിയില്‍ ബോംബ് ആക്രമണത്തില്‍ ഒന്‍പതു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവര്‍ സിവിലിയന്‍മാരാണോയെന്നു വ്യക്തമല്ല. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ആക്രമണ വിവരം പുറത്തുവിട്ടത്.

മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണ് സുമി. ഇവിടെനിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ഇന്നലെ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിദ്യാര്‍ഥികളെ നഗരത്തിനു പുറത്തെത്തിക്കുന്നതിനു ബസുകളില്‍ കയറ്റിയെങ്കിലും ഷെല്ലിങ് തുടരുകയാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് തിരിച്ചറക്കി.

Top