At Least Four Police Officers Killed in Dallas

ദല്ലാസ്: യു.എസില്‍ വംശീയ വേര്‍തിരിവിന് എതിരെ നടന്ന പ്രതിഷേധ റാലിക്കിടെ ഉണ്ടായ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ ഒളിഞ്ഞിരുന്ന് നടത്തിയ വെടിവയ്പ്പില്‍ പത്തു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ഈ ആഴ്ച ബാറ്റണ്‍ റോഗ്, ലൗസിയാനാ, സെന്റ് പോള്‍, മിന്നസോട്ട എന്നിവിടങ്ങളില്‍ പൊലീസ് നടത്തിയ വെടിവയ്പ്പിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. ഇന്നലെ വൈകിട്ട് എട്ടു മുപ്പതോടെയാണ് വെടിവയ്പ്പ് തുടങ്ങിയത്.

പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല

Top