സൈബീരിയയിലെ അഗതി മന്ദിരത്തില്‍ അഗ്നിബാധയില്‍ നാലുപേര്‍ മരിച്ചു

FIRE

മോസ്‌കോ: സൈബീരിയയിലെ അഗതി മന്ദിരത്തിലുണ്ടായ അഗ്നിബാധയില്‍ നാലുപേര്‍ മരിച്ചു.

കിഴക്കന്‍ സൈബീരിയയിലെ അഗതി മന്ദിരത്തിലാണ് അഗ്നിബാധയുണ്ടായത്.

തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. മരണം സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിവരങ്ങള്‍.

മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ അഗതിമന്ദിരത്തിന് പുറത്തെത്തിച്ചുവെന്ന് അഗ്‌നിശമന സേനാ വിഭാഗം വ്യക്തമാക്കി.

Top