At least four dead as Thailand rocked by eight blasts

ബാങ്കോക്ക്: തായ്‌ലന്റില്‍ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ നാലു മരണം. നിരവധി പേര്‍ക്ക് പരിക്ക്. വിനോദ സഞ്ചാര നഗരമായ ഹുവാഹിന്നിലും തെക്കന്‍ പ്രവിശ്യകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. ഹുവാഹിന്നിലെ ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ നാലു പേര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരട്ട സ്‌ഫോടനം ഉള്‍പ്പെടെ നാല് സ്‌ഫോടനങ്ങള്‍ ഹുവാഹിന്നില്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. .

രണ്ട് സ്‌ഫോടനങ്ങള്‍ വിനോദ സഞ്ചാര ദ്വീപായ ഫുക്കെറ്റിലും ഒരെണ്ണം സുറാത് താനിയിലും മറ്റൊരണ്ണം തെക്കന്‍ ത്രാങ്കിലുമാണ് നടന്നത്. ഇവിടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഒമ്പത് സ്‌ഫോടനങ്ങള്‍ നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

രാജ്യത്ത് കലാപമുണ്ടാക്കും ആശയകുഴപ്പം പരത്തുന്നതിനുമാണ് സ്‌ഫോടനങ്ങള്‍ കൊണ്ട് അക്രമികള്‍ ലക്ഷ്യമിടുന്നതെന്ന് ജുന്താ തലവന്‍ പ്രയുത് ചാന്‍ ഒചാ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

Top