നോട്ടിങ്ഹാമില്‍ വാഹനാപകടം, എട്ടുപേര്‍ മരിച്ചു, അപകടത്തില്‍പെട്ട വാഹനം ഓടിച്ചത് മലയാളി

നോട്ടിങ്ഹാം: ബ്രിട്ടണിലെ നോട്ടിങ്ഹാമില്‍ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു.

മലയാളിയായ ചേര്‍പ്പുങ്കല്‍ സ്വദേശി ബെന്നിയുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ബെന്നിയാണ് അപകടസമയത്ത് വാന്‍ ഓടിച്ചിരുന്നത്. മില്‍ട്ടന്‍ കെയ്ന്‍സിനു സമീപത്ത് ഇന്ത്യന്‍ സമയം ഇന്നു രാവിലെ എട്ടോടെ എം 1 മോട്ടോര്‍വേയുടെ സൗത്ത്ബൗണ്ട് കാര്യേജ്വേയില്‍ രണ്ട് ട്രക്കുകളുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

13 പേരാണ് വാനിലുണ്ടായിരുന്നത്. ഇവരിലേറെയും വിപ്രോ ഐടി കമ്പനിയിലെ ജീവനക്കാരായിരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ ഒരു കുട്ടിയുമുണ്ട്.

രണ്ട് ട്രക്കുകളുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഒരാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും സ്‌കോട്ലന്‍ഡ് യാര്‍ഡ് പൊലീസ് അറിയിച്ചു.

Top