600 ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ്; ആറ് പേര്‍ മരിച്ചതായും റിപ്പോര്‍ട്ട്

സാന്‍ഫ്രാന്‍സിസ്‌കോ: 600ഓളം ആമസോണ്‍ ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.അതില്‍ ആറുപേര്‍ മരിച്ചതായും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍ഡ്യാനയിലെ ഒരു ആമസോണ്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന 59 കാരിയായ ജാന ജുമ്പ് ഒരു ടെലിവിഷന്‍ ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുഎസിലെമ്പാടുമുള്ള കോവിഡ് ബാധിതര്‍ക്കിടയില്‍നിന്നാണ് ഇത്രയും പേര്‍ക്ക് രോഗംബാധിച്ചതെന്ന് കണ്ടെത്തിയതെന്ന് അവര്‍ പറയുന്നു.

യുഎസിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴില്‍ ദാതാവാണ് ആമസോണ്‍. കൊറോണ വൈറസ് പാന്‍ഡെമിക് സമയത്ത് 175,000 പേരെയാണ് കമ്പനി പുതുതായി നിയമിച്ചത്.

Top