മെക്‌സിക്കോയില്‍ വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

Bomb blast

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വെടിക്കെട്ടിനിടെ പൊട്ടിത്തെറി. സംഭവത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ക്വെറിട്രോയിലെ പള്ളിക്കു പുറത്താണ് സംഭവം നടന്നത്. അഞ്ചില്‍ നാല് പേരും സംഭവ സ്ഥലത്തുവച്ചു മരിച്ചു. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നതില്‍ ഒന്‍പത് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

വെടിക്കെട്ടിന് മുന്നോടിയായി സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും സ്വീകരിച്ചിരുന്നില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Top