സമൂഹിക അകലം: അമേരിക്കയില്‍ 36,000 ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് പഠനം

വാഷിങ്ടണ്‍ ഡി.സി: കോവിഡ് വ്യാപിച്ച് തുടങ്ങിയ സമയത്ത് അമേരിക്ക സമൂഹിക അകലം അടക്കമുള്ള മാര്‍ഗങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ 36,000 ജീവനുകള്‍ രക്ഷിക്കാമായിരുന്നു എന്ന് പഠന റിപ്പോര്‍ട്ട്. കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ മെയില്‍മാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്.

മാര്‍ച്ചിലെ ആദ്യം ആഴ്ചയില്‍ കോവിഡ് വൈറസ് ബാധ ഒരു ഭീഷണിയായി അമേരിക്കന്‍ പൗരന്മാര്‍ കണ്ടില്ലായിരിക്കാം. എന്നാല്‍ മാര്‍ച്ച് എട്ടിന് രോഗ നിയന്ത്രണ മാര്‍ ഗങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍ സ്ഥിതിഗതികളും രോഗികളുടെ എണ്ണത്തിലും വലിയ മാറ്റം ഉണ്ടായേനെയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ജൂലൈ ഒന്നോടെ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകള്‍ 35,288ഉം മരണം 3,392ഉം ആകുമെന്നാണ് ഗവേഷകരുടെ നിഗമനം. അതിനാല്‍ രോഗവ്യാപനം തടയുന്നതിന് ജനങ്ങള്‍ക്കിടയില്‍ അവബോധം ശക്തിപ്പെടുത്തണമെന്ന് റിസര്‍ച്ചര്‍ ജെഫ്രി ഷമാന്‍ അറിയിച്ചു.

Top