At least 30 Yemeni soldiers killed in Aden suicide bombing

ഏഡന്‍: യമനിലെ ഏഡന്‍ നഗരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു.

പട്ടാള ബാരക്കില്‍ സൈനികര്‍ ശമ്പളം വാങ്ങുന്നതിനായി നിന്നിരുന്നപ്പോഴാണ് സ്‌ഫോടനമുണ്ടായത്. അരയില്‍ സ്‌ഫോടകവസ്തു ധരിച്ചെത്തിയ ചാവേറാണ് ആക്രമണം നടത്തിയത്.

ഒരാഴ്ച മുമ്പ് ഏഡനില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 48 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഹുതി വിമതരും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം മുതലെടുത്ത് മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള ഐഎസ് നീക്കമാണ് തുടര്‍ച്ചയായ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.

Top