അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവയ്പില്‍ മൂന്നു പേര്‍ മരിച്ചു

-accident

ലൂസിയാന: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെടിവയ്പ്. സംഭവത്തില്‍ മൂന്നു പേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.

ശനിയാഴ്ച രാത്രി ക്ലായിബോര്‍ണെ അവന്യുവിലായിരുന്നു വെടിവെയ്പ് നടന്നത്. മുഖംമൂടി ധരിച്ച കൊലയാളികള്‍ ആള്‍കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

Top