മെക്‌സിക്കോയില്‍ ജയിലില്‍ കലാപം; 28 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.

നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അക്കാപല്‍കോ നഗരത്തിലെ ലാസ് ക്രൂസെസ് ജയിലിലാണ് സംഭവമുണ്ടായത്. രണ്ടു വിഭാഗം തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

കത്തി പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കലാപം അടിച്ചമര്‍ത്താനായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഗവര്‍ണര്‍ അറിയിച്ചു.

Top