27 dead in Pakistan road accident

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടി 27 പേര്‍ മരിച്ചു. 65 പേര്‍ക്ക് പരിക്കേറ്റു

കറാച്ചിയില്‍ നിന്നും ബഹവല്‍പുരിലേക്ക് പോയ ബസും സാദിഖ്ബാദില്‍ നിന്നും ഫൈസലാബാദിലേക്ക് പോയ ബസും റഹിം ജില്ലയിലെ ഖാന്‍പുര്‍ മേഖലയില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ബസ് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

Top